ഇംഫാല്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കമായി. തൗബാല്‍ ജില്ലയില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.
യാത്ര തലസ്ഥാനമായ ഇംഫാലിലേക്ക് നീങ്ങുകയാണ്. ഒരു ദിവസം യാത്ര മണിപ്പൂരിലുണ്ടാകും. രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് യാത്രയുടെ ഫ്ലാഗ ഓഫ് നിര്‍വഹിച്ചത്.
കേന്ദ്രസര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചത്.ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനാണ് രാഹുലിന്റെ ഈ യാത്രയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
66 ദിവസം നീളുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: