കോഴിക്കോട് : എം ടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സാഹിത്യകാരന്‍ എം മുകുന്ദനും.കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയിലാണ് മുകുന്ദന്റെയും വിമര്‍ശനം.
കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളതെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളതെന്നും മുകുന്ദന്‍ പറഞ്ഞു. കിരീടത്തെക്കാള്‍ ചോരയ്‌ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണം. മുകുന്ദന്റെ ‘ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയായിരുന്നു പരാമര്‍ശം
പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചു സിപിഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എം മുകുന്ദന്‍.
അധികാരമെന്നാല്‍ , ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ കുഴിവെടി മൂടി. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട്തന്നെ’. എന്നിങ്ങനെയാണ് എം ടി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക