സോമനാഥില്‍ നിന്ന് തുടക്കമിട്ട സീതാരാമ രഥയാത്ര അയോദ്ധ്യയില്‍ എത്തുന്നതിനു മുന്‍പ് തടഞ്ഞതിനെതിരെ പിറ്റേ ദിവസം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. രാജ്യമെമ്പാടും അത് പ്രതിഷേധത്തിന്റെ അലകളുയര്‍ത്തി. ഒരു ഭാഗത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഭജനകളും പൂജകളുമായി രാമജന്മഭൂമിയുടെ വിമോചനത്തിന് പിന്തുണ പ്രഖ്യാപിച്ചു.
പലയിടങ്ങളും സംഘര്‍ഷഭരിതമായി. 1993 ജനുവരിയില്‍ പി.വി. നരസിംഹറാവുവിന്റെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് അയോദ്ധ്യയിലെ 66.7 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം നിലനില്‍ക്കുന്ന 2.77 ഏക്കര്‍ സ്ഥലവും ഇതിലുള്‍പ്പെട്ടു. ഈ ഓര്‍ഡിനന്‍സ് പിന്നീട് അയോദ്ധ്യ ആക്ട് 1997 എന്ന പേരില്‍ നിയമമായി. സ്ഥലം ഏറ്റെടുക്കുന്നതിനും തൊട്ടുമുന്‍പത്തെ സ്ഥിതി നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം.
ഇതുപ്രകാരം തര്‍ക്കമന്ദിരത്തിനകത്തെ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താമെന്നായി. ഏറ്റെടുത്ത ഭൂമിയിലെ എല്ലാ വസ്തുകളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിവ്യവഹാരത്തില്‍നിന്ന് ഒഴിവാക്കി. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസിനും ഇത് ബാധകമായി. മുസ്ലിംപക്ഷം ഈ നിയമം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. അഞ്ചംഗബെഞ്ച് ഹര്‍ജി പരിഗണിച്ചു. പാര്‍ലമെന്റിലും ഇതു സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ഫലത്തില്‍ പ്രശ്‌നപരിഹാരം പിന്നെയും നീണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: