മാവേലിക്കര: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിന്റെ ഭാഗമായി വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ കണ്ടിയൂര്‍ കുരുവിക്കാട് ചിറയില്‍ അജിത്കുമാര്‍-സുമ ദമ്പതിമാരുടെ വീട്ടിലെത്തിയപ്പോഴത്തെ കാഴ്ച വേദനാജനകമായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ വീട്ടില്‍ അലീനയെന്ന മൂന്നു വയസ്സുകാരിയുടെ ദയനീയാവസ്ഥ പ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി. കുട്ടിയുടെ തല അസാധാരണമായി വളരുന്നതാണ് അസുഖം. ഈ അപൂര്‍വ രോഗം മൂലം കുട്ടിക്ക് കട്ടിലില്‍ നിന്ന് എഴുന്നേല്ക്കാന് പോലുമാകുന്നില്ല.
പൂര്‍ത്തിയാകാത്ത വീടും കുട്ടിയുടെ അസുഖവും ഈ കുടുംബത്ത വളരെ ബുദ്ധിമുട്ടിക്കുന്നതായി പ്രവര്‍ത്തകര്‍ മനസ്സിലാക്കി. കുട്ടിക്ക് പ്രതിമാസം 2000 രൂപ പെന്ഷന് നല്കാന് വിശ്വഹിന്ദു പരിഷത്ത് സേവാ വിഭാഗം ഉടന്‍ തീരുമാനിച്ചു. ആദ്യ മാസത്തെ പെന്ഷന് ഗഡുവും അയോദ്ധ്യയിലെ അക്ഷതവും ചിത്രവും അലീനയ്ക്ക് കൈമാറി. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, വിഎച്ച്പി പ്രാന്തീയ സഹസേവാ പ്രമുഖ് വി. അനില്‍കുമാര്‍, ചെങ്ങന്നൂര്‍ ജില്ലാ സംഘടനാ സെക്രട്ടറി ജി. അനീഷ്കൃഷ്ണന്‍, അടൂര്‍ വിവേകാനന്ദ ബാലാശ്രമം മാനേജര്‍ വിനോദ് ഉമ്പര്‍നാട്, പ്രഖണ്ഡ് സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവരാണ് അക്ഷതവുമായി അലീനയുടെ വീട്ടിലെത്തിയത്.
പ്രസാദവും പെന്‍ഷനും ഒന്നിച്ചു നല്കി വിങ്ങുന്ന ഹൃദയവുമായി വീണ്ടും സഹായിക്കാമെന്ന വാക്കുകൊടുത്ത് അലീനയോടു യാത്ര പറയുമ്പോള്‍ അമ്മ മിനിയും മറ്റൊരു കുട്ടിയായ അലനും ദുഃഖഭാരത്തോടെ നോക്കി നിന്നിരുന്നു. ഈ കുട്ടിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അച്ഛന് അജിത് കുമാറിന്റെ ഫോണില്‍ ബന്ധപ്പെടുക: 9745153051. സഹായമയക്കാന്: Ajithkumar.B, Account no: 110074014175, IFS Cod: CNRB0001991 Canara Bank mavelikara.
പ്രതികരിക്കാൻ ഇവിടെ എഴുതുക: