തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, മാസപ്പടി വിവാദം ചോര്‍ത്തി നല്കിയത് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന വാദം മുറുകുന്നു.
വിവാദം പുറത്ത് വന്നപ്പോള്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് എസ്എഫ്ഐഒക്കും (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നല്കിയത്. ഷോണും ബിനീഷ് കോടിയേരിയും അടുത്ത സുഹൃത്തുക്കളാണ്. രാഷ്‌ട്രീയമായി പിണറായി വിജയന്‍ ബിനീഷ് കോടിയേരിയെ അടുപ്പിക്കുന്നില്ല. ഇതിലുള്ള അരിശമാണ് ബിനീഷ് തീര്‍ത്തതെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: