ദില്ലി: ഇന്ത്യ സഖ്യ മുന്നണിയില്‍ വീണ്ടും കലഹം തന്നെ. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ഖർഗെയെ തെരഞ്ഞെടുത്തെങ്കിലും. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ വിസമ്മതിച്ചു.
അതുപോലെ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി യോഗത്തില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസുമായി കഴിഞ്ഞ ദിവസം ബംഗാളിലെ സീറ്റുവിഭജനചര്‍ച്ചയില്‍ നിന്നും മമത വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസിന് ബംഗാളില്‍ രണ്ട് സീറ്റ് മാത്രമാണ് നല്‍കാന്‍ കഴിയൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മമത ബാനര്‍ജി.
ഇന്ത്യ സഖ്യ യോഗത്തിൽ മമത വിട്ടു നിൽക്കുന്നത്, ഈ മുന്നണിയില്‍ ഐക്യമില്ലെന്നതിന്റെ സൂചനയാണെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് വിമർശിച്ചു. ഇന്ത്യാ മുന്നണി എന്ന അഴിമതി സഖ്യത്തിലെ ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി പിടിക്കുന്നതെന്നും ബിജെപി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: