ആലപ്പുഴ: ശ്രീരാമന്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയല്ല. മറിച്ച് ഭാരതത്തെ പ്രതിനിധികരിച്ച് ലോകത്തിന് ആത്മീയ സാക്ഷാത്ക്കാരത്തിന് നന്മയുടെ ദര്‍ശന സന്ദേശം നല്കുന്ന ദേവസ്വരൂപനാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീരാമനെ വിശ്വസിക്കുന്നവര്‍ ഭരണ കക്ഷിയില്‍പ്പെട്ടവര്‍ മാത്രമല്ല. പ്രതിപക്ഷ കക്ഷിയിലെ ഭൂരിപക്ഷം പേരും ശ്രീരാമ വിശ്വാസികളാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്ക്കരിച്ച കോണ്‍ഗ്രസ് ഭാരതത്തിലെ ശ്രീരാമ വിശ്വാസികളോട് മാപ്പുപറയണം. അതല്ലെങ്കില്‍ കോണ്‍ഗ്രസ്സിലെ ശ്രീരാമ വിശ്വാസികളോട് പാര്‍ട്ടി വിട്ടു പോകാന്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കണം. അല്ലെങ്കില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ അയോദ്ധ്യയിലെ രാമക്ഷേത്രം ബാബറി മസ്ജിദ് ആക്കുമെന്ന വാഗ്ദാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി വായിക്കുക. തെരഞ്ഞെടുപ്പ് കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ പോയി അവിടത്തെ വേഷം കെട്ടി, പ്രച്ഛന്നവേഷധാരികളായി വിവിധ ക്ഷേത്രങ്ങളില്‍ ഫോട്ടോ ഷൂട്ട് നടത്തി പ്രചരിപ്പിക്കുന്നത് ഭക്തികൊണ്ടല്ല മറിച്ച് വോട്ടിന് വേണ്ടിയാണ് എന്നത് വ്യക്തമായി.
ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും, സിഖും ജൈനരും, ബുദ്ധരും തുടങ്ങി എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഭാരത മഹോത്സവമാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്. വിശ്വാസപരമായി നമ്മുക്കൊന്നാകാം, ശ്രീരാമനൊപ്പം, വിശ്വാസം വ്യക്തിപരമാണ് എന്നും അതിനെ ദയവായി ആരും രാഷ്ട്രീയവത്ക്കരിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: