തെലുങ്കാനയിലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രസ്വഭാവമുള്ള തബ്ലിഗി ജമാത്ത് എന്ന സംഘടനയക്ക് 2.45 കോടി രൂപ നല്‍കിയതായി തെളിവ്. മൂന്ന് ദിവസത്തെ സമ്മേളനം നടത്താനാണ് തബ്ലിഗി ജമാത്തിന് സാമ്പത്തിക സഹായം നല്‍കിയത്.
വികാരബാദ് ജില്ലയിലെ പാര്‍ഗി മണ്ഡലില്‍ നേമത് നഗര്‍ വില്ലേജിലാണ് ജനുവരി ആറിന് സമ്മേളനം നടന്നത്. പണം നല്‍കിയതിന് തെളിവായി ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതലയുള്ള സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും തബ്ലിഗി സമ്മേളനത്തിന് കഴിയുന്നത്ര സഹായം നല്കാന് അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ഇത് ബിജെപിയുടെ ബണ്ടി സഞ്ജയ് കുമാറാണ് ഈ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി എക്സില്‍ പങ്കുവെച്ചത്.
വികാരാബാദ് ജില്ലാ കളക്ടറും തബ്ലിഗി സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് 2.45 കോടി നല്കാന് നിര്‍ദേശം നല്‍കിയതിനും തെളിവുണ്ട്. ഇത്രയും തുക വിവിധ വകുപ്പുകള്‍ നീക്കിവെയ്ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
തബ്ലിഗി സമ്മേളനത്തിന് റോഡ് നേരെയാക്കാന്‍ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് വകുപ്പ് 40 ലക്ഷം നീക്കിവെച്ചിരുന്നു. സമ്മേളനസ്ഥലത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ തെലുങ്കാന സര്‍ക്കാര്‍ തന്നെ 80 ലക്ഷം ചെലവഴിച്ചതായി സിയാസത്ത് ഡെയ് ലി റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്തുള്ള കുളങ്ങളില്‍ നിന്നും സമ്മേളനസ്ഥലത്തേക്ക് ജലം എത്തിക്കാന്‍ 68 ലക്ഷം മിഷന് ഭാഗീരഥ എന്ന പേരിലും തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെലവാക്കിയിരുന്നു.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനം തുടങ്ങി എന്നവകാശപ്പെട്ട് കെ.ചന്ദ്രശേഖരറാവുവിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ തെളിവുകള്‍ പുറത്തുവിടുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: