ബെയ് ജിംഗ് : തയ് വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ ബദ്ധശത്രുവായ വില്യം ലായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ ചൈന-യുഎസ് വാക് പോര് തുടങ്ങി. പക്ഷെ ഇക്കുറി തയ് വാന്‍ വിഷയത്തില്‍ റഷ്യയും ഇടപെട്ടതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
ചൈനയ്ക്ക് എതിരായ പാര്‍ട്ടിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപിയുടെ സ്ഥാനാര്‍ത്ഥിയായ വില്യം ലായി അപകടകാരിയായ വിഘടനവാദിയാണെന്ന് ചൈനയുടെ വക്താവ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ പ്രതികരിച്ചിരുന്നു. ചൈനയ്ക്ക് അനുകൂലമായ കുമിന്താങ് പാര്‍ട്ടിയുടെ ഹുയുയിയെയാണ് വില്യം ലായി തോല്പിച്ചത്.
വില്യം ലായിയുടെ ജയം കൊണ്ടൊന്നും തയ് വാന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം ഉണ്ടാകുന്നില്ലെന്നും തയ് വാനെ ഉടനെ ചൈനയുമായി ലയിപ്പിക്കുമെന്നും ചൈനയുടെ വക്താവ് പ്രഖ്യാപിച്ചു. എന്നാല്‍ ബലപ്രയോഗത്തിലൂടെ തയ് വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കല്‍ അനുവദിക്കില്ലെന്ന് യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കണ് പറഞ്ഞു. മാത്രമല്ല, പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വില്യം ലായിക്ക് അഭിനന്ദനമര്പ്പിക്കാന് യുഎസ് ഒരു സംഘത്തെ അയയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു.
എന്നാല്‍ ചൈനയെ പിന്തുണച്ചുകൊണ്ട് റഷ്യയും ഉക്കുറി പരസ്യമായി രംഗത്തെത്തി. തയ് വാന്‍ ചൈനയുടെ അവിഭാജ്യഘടകമാണെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. ഇതോടെ തയ് വാന്‍ വിഷയം 2024ല്‍ വീണ്ടും ലോകത്തിന്റെ തൊണ്ടയിലെ മുള്ളായി തുടരുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. ഒരു റഷ്യ-ഉക്രൈന് പ്രശ്നം പോലെ ചൈന-തയ് വാന്‍ പ്രശ്നവും വഷളായേക്കുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: