ഭാരതം ആത്മീയതയില്‍ ഉറച്ചുനില്‍ക്കുന്ന രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ. ഭാരതം ലോകത്തിനു നല്കുന്ന സന്ദേശവും ഇതാണ്. ത്രേതായുഗത്തിലെ സൂര്യതേജസ്സായ ശ്രീരാമന് സ്വജീവിതം സമര്‍പ്പിച്ചുകൊണ്ട് മാനവരാശിക്ക് പകര്‍ന്നുനല്‍കിയ സഹനത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മഹത്വം ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള പിന്‍ഗാമികള്‍ ഇപ്പോഴും ഏറെയുണ്ടെന്ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിലൂടെ ഭാരതം ലോകത്തോട് പറയുകയാണ്.
പുരാണത്തില്‍ പറയുന്ന പ്രകാരം സ്വയംഭൂ മനുവിന്റെ പുത്രന് പ്രിയവ്രതന് ഭൂലോകം മുഴുവന്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു. ഈ ചക്രവര്‍ത്തിയുടെ പിന്‍ഗാമികള്‍ ഭൂമിയെ മേരുവിനു ചുറ്റും ഏഴ് ദ്വീപുകളിലും, പിന്നീട് അവയിലൊന്നായ ജംബുദ്വീപിനെ ഒമ്പത് വര്‍ഷങ്ങള്‍/ഖണ്ഡങ്ങള്‍ ആക്കിയും ഭരിക്കുകയുണ്ടായി. ഇവയില്‍ ഒന്നായ അജനാഭവര്‍ഷം (അഫ്ഗാനിസ്ഥാനും നേപ്പാളും പഴയ ബര്മയുമൊക്കെ ഉള്‍പ്പെട്ടിരുന്നത്) ഋഷഭ പുത്രന് ഭരതന് ഭരിക്കപ്പെട്ടതോടെ ‘ഭാരതം’ എന്നറിയപ്പെട്ടു. മറ്റു പ്രദേശങ്ങളില്‍ വിവിധ സംസ്കാരങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും പൗരാണിക സംസ്കാരം മാറ്റമില്ലാതെ നിലനിന്നു പോന്നത് ഭാരതത്തിലായിരുന്നു.
നേപ്പാളിലെ ജനക്പൂരിനും അയോധ്യക്കുമിടയില് സഹോദര നഗരബന്ധം സ്ഥാപിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമവും, ലോകജനതയുമായി ഇന്ന് ഭാരതം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സുഹൃദ്ബന്ധവും, നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രകാശനമാണ്. സമസ്തലോകത്തിനും ഹിതകരമായ ഈ ദര്ശനസ്രോതസ്സിനെയാണ് ശ്രീരാമപ്രതിഷ്ഠയിലൂടെ അയോധ്യയില്‍ വീണ്ടും കൂടിയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: