(സംസ്കാര കര്‍മ്മങ്ങള്‍ തുടര്‍ച്ച)
അന്നപ്രാശന സംസ്കാരം സംസ്കാരത്തിന്റെ പ്രയോജനം:
കുട്ടിക്ക് പാലും മറ്റു പേയപദാര്ത്ഥങ്ങളും കൂടാതെ അന്നം കൊടുക്കുവാന്‍ തുടങ്ങുമ്പോള്‍ ആ ശുഭാരംഭം യജ്ഞമയമായ അന്തരീക്ഷം നിറഞ്ഞ ധര്മ്മാനുഷ്ഠാനമായി നടത്തുന്നു. ഈ പ്രക്രിയയ്ക്കു അന്നപ്രാശന സംസ്കാരമെന്നു പറയുന്നു. പല്ലു മുളച്ചുകഴിഞ്ഞാല്‍ പേയപദാര്ത്ഥങ്ങള്ക്കു പുറമേ അന്നത്തിന്റെ ആവശ്യം വേണ്ടിവരുന്നു എന്നാണ് സൂചന. അതുപ്രകാരം കുട്ടിക്ക് ആറുമാസം പ്രായമാകുന്നതിനോടടുത്തു അന്നപ്രാശനം നടത്തുന്നു.
അന്നത്തിനു ശരീരവുമായി അഗാധമായ ബന്ധമുണ്ട്. മനുഷ്യരുടേയും പ്രാണികളുടേയും കൂടുതല്‍ സമയവും പരിശ്രമവും ആഹാരവ്യവസ്ഥയ്ക്കുവേണ്ടി ചെലവഴിക്കപ്പെടുന്നു. അതിന്റെ ശരിയായ മഹത്വം മനസ്സിലാക്കി അതിനെ ശരിയായ സംസ്കാരയുക്തമാക്കിയെടുക്കാന് ശ്രമിക്കുന്നത് നല്ലതാണ്. ഇതുതന്നെയാണ് അന്നപ്രാശനസംസ്കാരത്തില് സംഭവിക്കുന്നത്. നല്ല തുടക്കത്തിന്റെ അര്‍ത്ഥം പകുതി വിജയം എന്നാണ്. ആകട്ടെ; കുട്ടിയുടെ അന്നപ്രാശനകര്‍മ്മം ശ്രേഷ്ഠമായ സംസ്കാരയുക്തമായ അന്തരീക്ഷത്തില്‍ വെച്ചു നടത്തുന്നത് അഭികാമ്യമാണ്.
യജുര്‍വേദത്തിലെ നാല്പതാം അദ്ധ്യായത്തിലെ ഒന്നാമത്തെ മന്ത്രം ‘തേന ത്യക്തേന ഭൂഞ്ജീഥാ’ (ത്യാഗത്തോടെ ഭോഗിക്കുക) എന്നു നിര്‍ദ്ദേശിക്കുന്നു. ഭക്ഷണം മുന്നിലെത്തിയാല്‍ ഉടനെ എറുമ്പ്, പട്ടി മുതലായവയുടെ പങ്ക് അതില്നിന്നെടുത്ത് പഞ്ചബലി നല്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ആഹാരം ഈശ്വരനു അര്പ്പിച്ചശേഷമോ അഥവാ അഗ്നിയില്‍ ആഹുതി നല്കിയശേഷമോ ആണ് ഭക്ഷിക്കുന്നത്. കര്ഷകന് വിളവുകൊയ്തു മെതിച്ചെടുത്തുകൂട്ടിയിട്ടതിനുശേഷം അതില്‍നിന്ന് ഒരു കുട്ട നിറയെ എടുത്ത് ധാര്മ്മികോപയോഗത്തിനുവേണ്ടി നീക്കിവെച്ചശേഷമാണ് വിളവ് വീട്ടില്‍ കൊണ്ടുവരുന്നത്. ത്യാഗസംസ്കാരത്തോടെ അന്നം ഉപയോഗിക്കുക എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നതിന്നുവേണ്ടിയാണ് അന്നഘടവും ധര്മ്മഘടവും വയ്ക്കുന്ന പരിപാടി പ്രാബല്യത്തിലുള്ളത്. ഭോജനത്തിനുമുമ്പായി ബലിവൈശ്വം എന്ന ദേവപ്രക്രിയ ചെയ്യുന്നതും അന്നത്തെ യജ്ഞീയമായി സംസ്കരിക്കുന്നതിനുവേണ്ടിയാണ്.
വിശേഷാല്‍ വ്യവസ്ഥ:
യജ്ഞത്തിന്റെയും ദേവപൂജനത്തിന്റെയും വ്യവസ്ഥയോടൊപ്പം അന്നപ്രാശനത്തിനുവേണ്ടി താഴെ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രത്യേകം ചെയ്തിരിക്കണം. അന്നപ്രാശനത്തിനായി ഉപയോഗിക്കാന്‍ കോപ്പയും സ്പൂണും നാവില്‍ തൊട്ടുകൊടുക്കാനായി വെള്ളികൊണ്ടുള്ള സ്പൂണോ മറ്റ് ഉപകരണങ്ങളോ ഉണ്ടെങ്കില്‍ നന്ന്.
വെവ്വേറെ പാത്രങ്ങളില്‍ പായസം (അരിയോ ചവ്വരിയോ കൊണ്ട് ഉണ്ടാക്കിയത്), തേന്‍, നെയ്യ്, തുളസിയില, ഗംഗാജലം എന്നീ അഞ്ചു സാധനങ്ങള്‍ തയ്യാറാക്കിവയ്ക്കണം.
അന്നത്തിനു ദിവ്യത്വം പ്രദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍
വിശേഷകര്മ്മകാണ്ഡം:
നിര്‍ദ്ദിഷ്ട ക്രമപ്രകാരം മംഗളാചരണം മുതല്‍ രക്ഷാവിധാനം വരെയുള്ള വിധികള്‍ പൂര്‍ത്തിയാക്കിയശേഷം വിശേഷ കര്‍മ്മകാണ്ഡം ചെയ്യുന്നു. ഇതില്‍
1. പൂജനം,
2. അന്നസംസ്കാരം,
3. വിശേഷാല്‍ ആഹുതി,
4. ക്ഷീര(പായസ)പ്രാശനം എന്നിവ ഉള്‍പ്പെടുന്നു
പാത്രപൂജനം
ശിക്ഷണവും പ്രേരണയും:
പാത്രം പാത്രത(യോഗ്യത)യുടെ പ്രതീകമാണ്. ഈശ്വരാനുഗ്രഹമോ ഭൗതികസാഫല്യമോ ആഗ്രഹിക്കുന്നുവെങ്കില്‍ പാത്രത നേടേണ്ടിയിരിക്കുന്നു. അതിനാല്‍ പാത്രം പൂജനീയമാണ്. സംസ്കാരയുക്തമായ ആഹാരം ദുസംസ്കാരപൂര്ണ്ണമായ പാത്രത്തില്‍ വയ്ക്കാന്‍ പാടില്ല. മരുന്നുകള്‍ സാധാരണ പാത്രങ്ങളിലല്ല വയ്ക്കുന്നത്. അവയെ മഷീനുകളില്‍ ഓട്ടോക്ലൈവ് വിധിയിലൂടെ വൃത്തിയാക്കുന്നു. സംസ്കാരയുക്തമായ അന്നം വയ്ക്കാന്‍വേണ്ടി മാദ്ധ്യമത്തെ പാത്രത്തെ സംസ്കാരയുക്തമാക്കാനായി പൂജാകര്‍മ്മം ചെയ്യുന്നു.
പായസം കുട്ടികളുടെ നാവില്‍ തൊടുവിക്കാന്വേണ്ടി കഴിവതും വെള്ളികൊണ്ടുള്ള ഉപകരണമാണ് ഉപയോഗിക്കുന്നത്. വെള്ളി ശുഭകരമായ നിര്വ്വികാരത്വത്തിന്റെ പ്രതീകമാണ്. പെട്ടെന്ന് വികാരത്തിനു വിധേയമാകുന്നില്ല. ഇങ്ങനെയുള്ള മാധ്യമത്തിലൂടെയായിരിക്കണം കുട്ടിക്ക് ആഹാരം എത്തിച്ചുകൊടുക്കേണ്ടത്.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുന്നതോടെ രക്ഷകര്‍ത്താവ് പാത്രങ്ങളിന്മേല് ചന്ദനമോ കുങ്കുമമോകൊണ്ട് സ്വസ്തിക് വരച്ച് അക്ഷതവും കുങ്കുമവും അര്‍പ്പിക്കുക. പവിത്രമായ അന്തരീക്ഷത്തിന്റെ പ്രഭാവത്താല്‍ പാത്രങ്ങളിന്മേല് ദിവ്യത്വം സ്ഥാപിക്കപ്പെടുകയാണെന്നും ഈ കുട്ടിക്കുവേണ്ടി വച്ചിരിക്കുന്ന അന്നത്തിനു ദിവ്യത്വം പ്രദാനം ചെയ്യുകയും അതിനെ രക്ഷിക്കുകയും ചെയ്യുമെന്നും സങ്കല്പിക്കുക.
ഓം ഹിരണ്മയേന പാത്രേണ,
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ
(ഗായത്രിപരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: