തായ്പേയ് : തായ് വാന്‍ തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടി വിജയിച്ചു.ഇതോടെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരത്തില്‍ തുടരും. അമേരിക്കന്‍ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും.
യുഎസ് അനുകൂല ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (ഡിപിപി) ചൈനാ അനുകൂല കുമിന്താങ് പാര്‍ട്ടിയും യുഎസിനെയും ചൈനയെയും ഉള്‍ക്കൊള്ളുന്ന സമീപനത്തില്‍ വിശ്വസിക്കുന്ന തയ്വാനില് പീപ്പിള്‍സ് പാര്‍ട്ടിയും (ടിപിപി) തമ്മിലായിരുന്നു മത്സരം.
ദ്വീപില്‍ തന്നെ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ തായ് വാന്കാരാണ് ഭരണകക്ഷിയായ ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു പാര്‍ട്ടികളും തമ്മിലുളള പ്രധാന അഭിപ്രായവ്യത്യാസം ചൈനയോടുള്ള സമീപനത്തിന്റെ കാര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: