കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തുന്ന എക്സാലോജിക്കിനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനി നടത്തുന്ന അന്വേഷണങ്ങളില്‍ അസ്വഭാവികതയില്ലേ. മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോഴും അന്വേഷണത്തില്‍ അസ്വഭാവികതയില്ലെന്ന് വാദിക്കുകയാണോയെന്നും മാത്യൂ കുഴല്നാടന് എംഎല്‍എ.
എക്സാലോജിക്കിനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് വ്യക്തമാക്കണം. സിഎംആര്എല്ലിന്റേത് പോലെ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് എക്സാലോജിക്ക് ലാഭം മറച്ചുവെക്കുകയാണ് ചെയ്തത്.
എക്സാലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനങ്ങളൊന്നും നല്‍കാതെയാണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. കമ്പനിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തില്‍ അസ്വഭാവികത ഇല്ലെന്നാണോ മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോഴും വാദിക്കുന്നത്. മന്ത്രി ഇക്കാര്യം വ്യക്തമാക്കണമെന്നും മാത്യൂ കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: