തിരുവനന്തപുരം: ബാലചന്ദ്രന് ചുള്ളിക്കാട് ദേശാഭിമാനി വാരികയില്‍ എഴുതിയ ‘ഒരു മുദ്രാവാക്യക്കവിത’യെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ രാഷ്ട്രീയ വിമര്ശനത്തതെ പിന്തുണച്ചെഴുതിയ കുറിപ്പിലാണ് ചുള്ളിക്കാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
‘ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം’ ഹരീഷ് പേരടി എഴുതുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: