കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് അറസ്റ്റ് തടഞ്ഞത്. ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
എറണാകുളം കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. നവകേരള സദസിന്റെ ബസിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞിരുന്നു. ഇതിന്റെ ഗൂഢാലോചനയിലാണ് മാധ്യമ പ്രവര്‍ത്തകയെ പ്രതിചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: