Categories: India

അയോധ്യക്ഷേത്രം തുറക്കാന്‍ ശ്രീരാമന്‍ മോദിയെ തെരഞ്ഞെടുത്തുവെന്ന് എല്‍.കെ. അദ്വാനി;അദ്വാനിയെ കാട്ടി മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് തിരിച്ചടി

അയോധ്യക്ഷേത്രം തുറക്കാന്‍ ഭഗവാന്‍ രാമന്‍ തന്നെയാണ് മോദിയെ തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന ബിജെപി നേതാവും അയോധ്യക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ദശകങ്ങള്‍ക്ക് മുന്‍പ് ഭാരതമാകെ രഥയാത്ര നടത്തുകയും ചെയ്ത ലാല്‍ കൃഷ്ണ അദ്വാനി.

Published by

ലഖ്നൗ: അയോധ്യക്ഷേത്രം തുറക്കാന്‍ ഭഗവാന്‍ രാമന്‍ തന്നെയാണ് മോദിയെ തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന ബിജെപി നേതാവും അയോധ്യക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ദശകങ്ങള്‍ക്ക് മുന്‍പ് ഭാരതമാകെ രഥയാത്ര നടത്തുകയും ചെയ്ത ലാല്‍ കൃഷ്ണ അദ്വാനി. അയോധ്യക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായി എഴുതിയ കുറിപ്പിലാണ് അദ്വാനി പല തെറ്റിദ്ധാരണകളും നീങ്ങട്ടെ എന്ന ഉദ്ദേശ്യത്തോടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അദ്വാനിയെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല എന്ന് കാട്ടി കോലാഹലമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മോദി വിരുദ്ധ പത്രപ്രവര്‍ത്തകര്‍ക്കും കനത്ത തിരിച്ചടിയാണ് അദ്വാനിയുടെ ഈ പ്രസ്താവന. മോദിയും അദ്വാനിയും തമ്മിലുള്ള ബന്ധത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര‍്ക്കും ഇത് വലിയ ആഘാതം നല്‍കുന്നതാണ് അദ്വാനിയുടെ ഈ കുറിപ്പ്. .

അയോധ്യാക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ താന്‍ വെറുമൊരു സാരഥി അല്ലെങ്കില്‍ തേരാളി മാത്രമായിരുന്നുവെന്നും അദ്വാനി പറഞ്ഞു. അതേ സമയം, രാമക്ഷേത്രം തുറക്കുന്ന ഈ വേളയില്‍ അടല്‍ ബിഹാരി വാജ് പേയിയുടെ അസാന്നിധ്യം വല്ലാതെ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്വാനി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുമെന്ന് വിധി നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു. മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹം എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുണ്ടെന്നും അദ്വാനി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക