പാപനാശിനിയാണ് സരയൂ. സരയുവിലായിരുന്നു ഭഗവാന് ശ്രീരാമന്റെ ജലസമാധി. സരയുവിലെ ഗുപ്താര്ഘട്ടില് വച്ചാണ് ജലസമാധിയോടെ ഭഗവാന് വൈകുണ്ഠയാത്രയ്ക്കൊരുങ്ങിയത്. അയോധ്യയ്ക്കടുത്തുള്ള ഗുപ്താര്ഘട്ടത്തിലേക്ക് ഇന്നും ജനസഹസ്രങ്ങളാണെത്തുന്നത്. ഭഗവദ്സ്മരണയോടെ പുണ്യതീര്‍ഥത്തില്‍ മുങ്ങി പാപമുക്തി നേടാനെത്തുന്നവര്.
ഗുപ്താര്ഘട്ടിനെ ഇന്നു കാണുന്ന വിധത്തില്‍ പണിത് ഒരുക്കിയത് രാജാ ദര്ശന് സിങ്ങാണ്. സീതാരാമക്ഷേത്രം, ചക്രഹരിക്ഷേത്രം, നരസിംഹക്ഷേത്രം എന്നിവ ഗുപ്താര്ഘട്ടിലെ ക്ഷേത്രസമുച്ചയങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കാര്‍ത്തിക മാസത്തില്‍ ദേവന്ദ്രന്റെ നേതൃത്വത്തില്‍ ദേവന്മാരെല്ലാം ഗുപ്താര്ഘട്ടിലെ പുണ്യതീര്‍ഥത്തില്‍ സ്നാനത്തിനെത്തുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: