തിരുവനന്തപുരം: ടെക്നിക്കല്‍ സര്‍വകലാശാല മുന്‍ വിസി സിസ തോമസിന് എതിരായുള്ള സര്‍ക്കാരിന്റെ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നു. സിസാ തോമസ് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചുവെങ്കിലും അച്ചടക്ക നടപടി യുടെ ഭാഗമായി പെന്ഷന് അനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്.
മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധു ആക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ പ്രകാരവും, യുജിസി ചട്ടങ്ങള്‍ പ്രകാരവും സിസ തോമസിനെ താല്കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയ സമീപിച്ചപ്പോള്‍,സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനു ശേഷമാണ് സര്‍ക്കാരിന്റെ അനുമതി കൂടാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തു എന്നു ആരോപിച്ചു അവര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
തനിക്കെതിരായുള്ള സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസാ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികള്‍ തുടരാമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ച് സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും , സിസ തോമസിനെ ചാന്‍സലര്‍ നിയമിച്ചത് യൂണിവേഴ്സിറ്റി ചട്ടങ്ങളും, യുജിസി ചട്ടങ്ങളും അനുസരിച്ചാണെന്നും ഉത്തരവിട്ടു.
പ്രസ്തുതവിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി വിവരാവകാശ നിയമപ്രകാരം സിസാ തോമസിനെ അറിയിക്കുകയായിരുന്നു.
ഗവര്‍ണറോടുള്ള പക തീര്‍ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാ ഥിനാണ് ഗഠഡ വിന്റെ ചുമതല നല്കിട്ടുള്ളത്.
സര്‍വ്വകലാശാല നിയമ പ്രകാരം ആറുമാസത്തില്‍ കൂടുതല്‍ ഇവിടെ താല്‍ക്കാലിക വിസി തുടരാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. എന്നാല്‍ കഴിഞ്ഞ 10 മാസമായി സജി ഗോപിനാഥ് ടെക്നിക്കല്‍ സര്‍വകലാശാല വിസി യായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: