അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തൊടനുബന്ധിച്ചുള്ള സമ്പര്‍ക്കത്തിന്റെ ഭാഗമായി നടിയും ദേശീയ വനിതാകമ്മീഷന്‍ അംഗം ഖുഷ്ബുവും സൂര്യകൃഷ്ണമൂര്‍ത്തിയും അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി.
ആര്‍എസ്എസ് ക്ഷേത്രീയ പ്രമുഖ് ശങ്കറാണ് ഖുഷ്ബുവിന് അക്ഷതം കൈമാറിയത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ് സേതുമാധവന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്കും അക്ഷതം കൈമാറി.
സിനിമ നടനും സംവിധായകനുമായ രമേശ് പിഷാരടി, വിനുമോഹന്‍, ഗിന്നസ് പക്രു തുടങ്ങിയവരും അയോദ്ധ്യയില്‍ നിന്നും കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി. സംഗീതസംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോന്‍, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി സതീശന്‍ നമ്പൂതിരി, ഡോ. രാജ് കൃഷ്ണന്‍, ഡോ. വേണുഗോപാല്‍ എന്നിവരും കലാസാംസ്‌കാരിക രംഗത്ത് നിന്ന് കഴിഞ്ഞ ദിവസം അക്ഷതം സ്വീകരിച്ചിരുന്നു.
കലാ സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേര്‍ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്. ജനുവരി ഒന്നിന്റെ മഹാസമ്പര്‍ക്കത്തില്‍ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്. 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം. ആത്മീയാചാര്യന്മാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി വീട്ടമ്മമാരും സാധാരണക്കാരും ഭക്തിപുരസരമാണ് അക്ഷതം ഏറ്റുവാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: