കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് സിനിമാ താരം ഹരീഷ് പേരടി. ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ചുള്ളിക്കാടന്‍മാര്‍ മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്‌ട്രീയ സംസ്‌ക്കാരം..
ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി…
Posted by Hareesh Peradi on Thursday, January 11, 2024
വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും റഷ്യയെ ചൂണ്ടിക്കാട്ടി എം ടി വാസുദേവന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയില്‍ പിണറായി വേദിയിലിരിക്കുമ്പോള്‍ തന്നെ പ്രസംഗിച്ചിരുന്നു. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്‌ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം!) എന്ന് കഴിഞ്ഞ ദിവസം നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: