ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തിനോട് അനുമതി തേടുകയാണെങ്കില്‍ ‘ഭാരത് ജോഡോ ന്യായ് യാത്ര’ നടത്താന്‍ കോണ്‍ഗ്രസിനെ അനുവദിക്കും, കാരണം അസം എന്നും വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയില്‍ രാവിലെ എട്ടു മണിക്ക് മുന്‍പ് നടത്തണം സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ എവിടെയാണ് സംഘര്‍ഷം? അത് ‘ന്യായ്’ (നീതി) ആയാലും ‘അന്യായ്’ (അനീതി) ആയാലും, എല്ലാ വിനോദ സഞ്ചാരികളെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിനോദസഞ്ചാരികള്‍ നമ്മുടെ സംസ്ഥാനത്തേക്ക് വന്നാല്‍, ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും. 2022-23ല്‍ 44 ലക്ഷം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിരുന്നു, 2023-24ല്‍ ഇതുവരെ 70 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച അസം മുഖ്യമന്ത്രി, അവര്‍ അനാവശ്യ ബഹളങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അവരുടെ വരവിനെക്കുറിച്ചോ അവര്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വഴിയെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് യാതൊരു ധാരണയുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. യാത്രയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാറുണ്ടെങ്കിലും അസം സര്‍ക്കാരിന് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: