കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന് സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ എതിരില്ലാതെയുളള വിജയം ഹൈക്കോടതി റദ്ദാക്കി. എംഎസ്ഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഇത്.
ഹര്‍ജിക്കാരുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച് ഒരാഴ്ചയ്ക്കകം സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.രണ്ടാഴ്ചയ്ക്കകം തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഉടനെ സര്‍വകലാശാല അധികൃതര്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഒമ്പത് ജനറല്‍ സീറ്റിലും 11 അസോസിയേഷന് സീറ്റിലും സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. ഇതിനെതിരെയാണ് മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരില്‍, ഫൈസല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും തള്ളുകയായിരുന്നു.ഇതിന്റെ കാരണം ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. രണ്ടും മൂന്നും ഹര്‍ജിക്കാര്‍ ചെയര്‍പഴ്സന്‍, സ്പോര്‍ട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയെങ്കിലും ടോക്കണ്‍ നിഷേധിച്ചതോടെ ഇവര്‍ക്കു പത്രിക സമര്‍പ്പിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: