തിരുവനന്തപുരം:മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു.ഈ മാസം 15നാണ് അവധി.
ആറ് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്.
തമിഴ്‌നാടിനോട് ചേര്‍ന്ന ജില്ലകളിലാണ് അവധി. തമിഴ് നാട്ടിലെ പ്രധാന ആഘോഷമാണ് പൊങ്കല്‍. പൊങ്കല്‍ പ്രമാണിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാര്‍ നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: