കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 16 ന് എറണാകുളത്ത്് റോഡ് ഷോ നടത്തും. വൈകിട്ട് ആറിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നില്‍ നിന്നും ആരംഭിച്ച് ഹോസ്പിറ്റല്‍ റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നില്‍ സമാപിക്കുന്ന റോഡ് ഷോയില്‍ ജില്ലയില്‍ നിന്നും അരലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും. 16ന് വൈകിട്ട് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി 17ന് രാവിലെ ഗുരുവായൂര്‍ക്ക് തിരിക്കും.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ്ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. തിരിച്ച് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10 മണിക്ക് വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിന് ഷിപ്പ് യാര്‍ഡ് 960 കോടി രൂപ ചിലവില്‍ നിര്‍മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും (ഐ എസ് ആര്‍എഫ്), 1800 കോടി രൂപ ചിലവില്‍ തേവരയില്‍ നിര്‍മിച്ച പുതിയ ഡ്രൈ ഡോക്കും രാജ്യത്തിന് സമര്‍പ്പിക്കും.
10.30 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ ബിജെപി ശക്തി കേന്ദ്ര ഇന്‍ചാര്‍ജ്ജുമാരുടെ സംസ്ഥാന തല യോഗത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ 7000 പേര് പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിജയിപ്പിക്കുന്നതിന് ജില്ലാ നേതൃയോഗം നടന്നു.
ബിജെപി ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് കെ.എസ് ഷൈജു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, സഹ പ്രഭാരി വെള്ളിയാംകുളം പരമേശ്വരന്, സംസ്ഥാന സമിതിയംഗം എന്‍.പി. ശങ്കരന് കുട്ടി, മധ്യമേഖല സംഘടനാ സെക്രട്ടറി എല്‍. പദ്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഭസിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: