തൃശ്ശൂര്‍: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ അവസരം കിട്ടുന്നവര്‍ അതില്‍ പങ്കെടുക്കുക തന്നെ വേണമെന്ന് താന്ത്രികാചാര്യനും യോഗക്ഷേമസഭാ സംസ്ഥാന അദ്ധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്.
മനുഷ്യജന്മത്തില്‍ അപൂര്‍വമായിമാത്രം സംഭവിക്കുന്ന ഈ ചടങ്ങിനെ രാഷ്‌ട്രീയമായി കാണുന്നത് അനുചിതമാണ്. രാമായണവും അയോദ്ധ്യയും ശ്രീരാമചന്ദ്രനും ഒക്കെ രാഷ്‌ട്രീയത്തിനതീതമായി ഓരോ ഭാരതീയന്റേയും മനസ്സിലുള്ളതാണ്. മഹാത്മാഗാന്ധി പോലും ഓരോ നിമിഷവും രാമനാമം ഉരുവിട്ടു കൊണ്ടാണിരുന്നത്. തന്ത്രശാസ്ത്രവിധിപ്രകാരം ശ്രീകോവിലും പ്രാസാദവും നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ദേവന്റെ പ്രതിഷ്ഠ നടത്താവുന്നതാണ്. ക്ഷേത്രസമുച്ചയം പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചതിനു ശേഷമേ പ്രതിഷ്ഠ കഴിയ്‌ക്കാവൂ എന്നില്ല. ശാസ്ത്രവിധിപ്രാരം അയോദ്ധ്യയില്‍ നടക്കുന്ന ഈ പ്രതിഷ്ഠാകര്‍മ്മത്തില്‍ പങ്കെടുക്കുകയില്ലെന്ന് പറയുന്നവര്‍ ഒറ്റപ്പെടാനേ സാധ്യതയുള്ളൂയെന്ന് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക