റിയാദ്: എട്ട് ഗോളുകള്‍ പിറന്ന ത്രില്ലര്‍ ഗെയിമിനൊടുവില്‍ എക്സ്ട്രാ ടൈമിലെ രണ്ട് ഗോള്‍ ലീഡില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ കടന്നു. മാഡ്രിഡ് ഡെര്‍ബിയില്‍ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ റയല്‍ പരാജയപ്പെടുത്തിയത് 5-3ന്.
അടിയും തിരിച്ചടിയും കണ്ട മത്സരത്തിന്റെ റെഗുലര്‍ ടൈം 3-3ല്‍ കലാശിച്ചു. സമനിലയെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടാമിലേക്ക്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ പ്രേമികളുള്ള സൗദി അറേബ്യയിലെ റിയാദില്‍ നടന്ന കളിയില്‍ കാണികളെ ത്രസിപ്പിച്ച മത്സരത്തില്‍ റയല്‍ വിജയിച്ചു. എക്സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ നേടിയാണ് റയല്‍ അഞ്ചെണ്ണം തികച്ചത്.
റയലിനെ ഞെട്ടിച്ച് അത്ലറ്റിക്കോ മത്സരും തുടങ്ങി ആറാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. മാരിയോ ഹെര്‍മോസോ ആണ് ഗോള്‍ നേടിയത്. തുടക്കത്തിലേ നടത്തിയ മുന്നേറ്റത്തില്‍ അത്ലറ്റിക്കോയ്ക്ക് ലഭിച്ച കോര്‍ണര്‍കിക്ക് തൊടുത്തത് ആന്റോയിന്‍ ഗ്രീസ്മാന്. കൃത്യം ബോക്സിനകത്ത് കിട്ടിയ പന്തിലേക്ക് മരിയോ ഹെര്‍മോസോ ഹെഡ്ഡ് ചെയ്ത് വണ്‍ പിച്ചിലൂടെ വലയിലേക്ക് തിരിച്ചുവിടുമ്പോള്‍ റയല്‍ പ്രതിരോധക്കാരും ഗോളിയും കാഴ്ച്ചക്കാര്‍ മാത്രമായി.
പിന്നെ റയിലന്റെ ഭാഗത്ത് നിന്ന് കണ്ടത് ഗോളിനായുള്ള ഇരമ്പിയാര്ക്കലായിരുന്നു. റയല്‍ നീറ്റലിന് മറുമരുന്നിടാന്‍ 20 മിനിറ്റ് വരെ കാക്കേണ്ടിവന്നു. ഗ്രീസ്മാനോളം അഥവാ അതിനേക്കാളും പോന്ന സെറ്റ് പീസ് രാജാവ് ലൂക്കാ മോഡ്രിച്ച് എടുത്ത കോര്ണര്ക്കിനെ അത്ലറ്റിക്കോ ഗോള്‍ മുഖത്ത് കാത്ത് നിന്ന ആന്റോണിയോ റൂഡിഗര്‍ റയലിനായി സമനില ഗോള്‍ നേടി.
29-ാം മിനിറ്റില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയിലൂടെ റയല്‍ മുന്നില്‍ കടന്നു. ആദ്യ പകുതി പിരിയും മുമ്പേ അത്ലറ്റിക്കൊ ഒപ്പമെത്തി. ആന്റോയിന്‍ ഗ്രീസ്മാന് ആണ് ഗോള്‍ നേടിയത്. കളിയിലെ അന്തിമ ഫലം നല്കുന്നതുപോലെ റയല്‍ തന്നെയായിരുന്നു അടിമുടി മുന്നിട്ടു നിന്നത്. അതിന് നല്ലൊരു ത്രില്ലര്‍ മോഡിലാക്കിയതിന് ഒരേയൊരു ഉത്തരവാദിയേ ഉള്ളൂ. ഫ്രഞ്ച് താരം ആന്റോയിന്‍ ഗ്രീസ് മാന്‍. ഒരു ഗോള്‍ നേടുന്നതിനൊപ്പം പതിവു പോലെ അത്ലറ്റിക്കോ റയലിന് വെല്ലുവിളിയുയര്‍ത്തി കിടപിടിച്ചു നിന്നതിലെ ചാലക ശക്തിയായിരുന്നു ഗ്രീസ്മാന്. അതാണ് കളിയെ കൂടുതല്‍ സുന്ദരവും ആകര്ഷകവുമാക്കിയത്. രണ്ടാം പകുതിയില്‍ ഇരുവരും ഓരോ ഗോള്‍ വിതം നേടി. വീണ്ടും സമനിലയില്‍ പിരിഞ്ഞു.
എക്സ്ട്രാ ടൈമില്‍ ജൊസേലുവും ബ്രാഹിം ഡയസും റയലിനായി ഓരോ ഗോള്‍ വീതം നേടി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: