കശ്മീര്‍: കശ്മീര്‍ ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തിയുടെ വാഹനം വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടു.
കാര്യമായ അപകടങ്ങളില്ലാതെ മെഹ്ബൂബ മുഫ്തി രക്ഷപ്പെട്ടതായി പിിഡി മീഡിയ സെല്‍ അറിയിച്ചു. അനന്ത് നാഗിലേക്ക് പോകുന്നതിനിടയിലാണ് മെഹ് ബുബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
അനന്തനാഗിലെ സംഗത്തില്വെച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു തീപിടിത്തത്തില്‍ അപകടം പറ്റിയവരെ കാണാന്‍ പോവുകയായിരുന്നു മെഹ് ബൂബ മുഫ്തി. കൂടെ യാത്ര ചെയ്തിരുന്ന പൊലീസ് ഓഫീസര്‍ക്ക് നേരിയ തോതില്‍ അപകടം പറ്റി.
അമ്മ സുരക്ഷിതയാണെന്ന് മെഹ് ബൂബ മുഫ്തിയുടെ മാധ്യമ ഉപദേശക കൂടിയായ മകള്‍ ഇല്‍തിജ മുഫ് തി അറിയിച്ചു. ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: