അനേകം പേരുടെ അഭിലാഷമാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയോടെ യാഥാര്‍ത്ഥ്യമാകുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അയോദ്ധ്യ പ്രശ്നം രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി പരിഹരിക്കപ്പെട്ടത് വളരെ നന്നായി. സുപ്രീംകോടതി വിധി അനുസരിച്ച് രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ തുടങ്ങുന്നു.
ക്ഷേത്രത്തിന്റെ ചിത്രം കാണുമ്പോള്‍ ഭാവിയില്‍ വലിയൊരു പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രം കൂടിയായി തീരും എന്നാണ് എന്റെ പ്രതീക്ഷ. ഫൈസാബാദ് എന്ന പേര് മാറ്റി അയോദ്ധ്യ എന്ന പേര് കൊടുത്തതും വളരെ നന്നായി.
എന്റെ ചെറുപ്പത്തില്‍ അയോദ്ധ്യയെക്കുറിച്ച് പഠിച്ചിട്ടുള്ളത് സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു എന്നാണ്. സരയൂ നദി ഇപ്പോള്‍ കൂടുതലായി അറിയാന്‍ തുടങ്ങി. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം തീര്‍ച്ചയായും വീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: