പാലക്കാട്: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായി അട്ടപ്പാടിയിലെ വനവാസികള്‍. കാടും മലയും താണ്ടി അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം നല്‍കാനെത്തിയ പ്രവര്‍ത്തകരോടാണ് ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ഉള്‍പ്പെടെ നിരവധിപ്പേര്‍ തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ലഘുലേഖയും അക്ഷതവും ഏറെ ഭക്തിയോടെയാണ് അവര്‍ ഏറ്റുവാങ്ങിയത്. തങ്ങള്‍ക്കവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും അയോദ്ധ്യയില്‍ ശ്രീരാമചന്ദ്രന് പൂജിച്ച പ്രസാദമായ അക്ഷതം ലഭിച്ചതില്‍ അതീവ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ നിന്നും വനവാസികള്‍ ഉള്‍പ്പെടെ ഒരുസംഘം ആളുകളെ കര്‍സേവയില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പല കാരണങ്ങളാലും പോകാന്‍ കഴിഞ്ഞില്ല. ആ സ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞത്.
ഇതിനോടകം തന്നെ അട്ടപ്പാടിയിലെ 3600ല്‍ അധികം കുടുംബങ്ങളില്‍ അക്ഷതം എത്തിച്ചു. ഇതില്‍ 30 ഊരുകളിലായി 2500ലധികം വനവാസികുടുംബങ്ങള്‍ക്കാണ് അക്ഷതം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: