ഫാക്ടില്‍ ടെക്നീഷ്യന് (പ്രോസസ്): ഒഴിവുകള്‍ -56
വിജ്ഞാപനം www.fact.co.in ല്‍
ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഭാരതപൗരന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ടെക്നീഷ്യന് (പ്രോസസ്), ഒഴിവുകള്‍-56 (ജനറല്‍ 27, ഒബിസി-നോണ്‍ക്രീമിലെയര്‍-18, പട്ടികവര്‍ഗ്ഗം-8, ഇഡബ്ല്യുഎസ്-3), ശമ്പളനിരക്ക് 23350-115000 രൂപ. യോഗ്യത-ബിഎസ്സി (കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും (കെമിക്കല്‍ എന്‍ജിനീയറിങ്/ടെക്നോളജി/പെട്രോ കെമിക്കല്‍ ടെക്നോളജി) നിര്‍ദ്ദിഷ്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സും. രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സുള്ളവരുടെ അഭാവത്തില്‍ ഒരു വര്‍ഷത്തെ എക്സ്പീരിയന്സുള്ളവരെയും പരിഗണിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവില്‍ പ്രവൃത്തിപരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ ഫീസ് 590 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫിസില്ല. കൊച്ചിയില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിലൂടെയാണ് സെലക്ഷന്.
മറ്റ് തസ്തികകള്‍-സീനിയര്‍ മാനേജര്‍ (ഹ്യൂമെന്‍ റിസോഴ്സസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഡെപ്യൂട്ടി മാനേജര്‍ (ഹ്യൂമെന്‍ റിസോഴ്സസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഒഴിവ്-3 (ജനറല്‍), സീനിയര്‍/ഡെപ്യൂട്ടി മാനേജര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍). യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.fact.co.in ല്‍ ലഭിക്കും. മാനേജീരിയല്‍ തസ്തികകള്‍ക്ക് അപേക്ഷ ഫീസ് 1180 രൂപയാണ്. ഓണ്‍ലൈനായി ജനുവരി 23 വരെ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: