പ്രവേശന വിജ്ഞാപനം www.nbrc.ac.in ല്‍
മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
എംഎസ് സി പ്രവേശനത്തിന് JGEEBILS ഡിസംബര്‍ 2023 ല്‍ യോഗ്യത നേടിയിരിക്കണം
കല്പിത സര്‍വ്വകലാശാലയായ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ (ഹരിയാന) 2024 വര്‍ഷത്തെ പിഎച്ച്ഡി, എംഎസ്‌സി (ന്യൂറോസയന്‍സ്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ലൈഫ് സയന്‍സസ്, ഫിസിക്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മെഡിസിന്‍, ഫാര്‍മസി, വെറ്ററിനറിസയന്‍സ്, സൈക്കോളജി, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിസിപ്ലിനുകളില്‍ അക്കാഡമിക് മികവോടെ ബിരുദമെടുത്തവര്‍ക്ക് എംഎസ് സി പ്രോഗ്രാമിലും മാസ്‌റ്റേഴ്‌സ് ബിരുദമെടുത്തവര്‍ക്ക് പിഎച്ച്ഡി പ്രോഗ്രാമിലും പ്രവേശനം നേടാം.
പിഎച്ച്ഡി പ്രവേശനത്തിന് ജോയിന്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ബയോളജി ആന്റ്- ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (JGEEBILS ഡിസംബര്‍ 2023) ഗേറ്റ്- 2023/ 2024/ ജെസ്റ്റ് 2024/ CSIRUGC/DBT/ICMR ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്/ ഡഏഇ നെറ്റ് യോഗ്യത നേടിയിരിക്കണം.
എംഎസ്‌സി പ്രവേശനത്തിന് ‘JGEEBILS- ഡിസംബര്‍ 2023’ യോഗ്യത നേടിയിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശനനടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം www.nbrc.ac.in ല്‍ ലഭിക്കും. ഓണ്‍സലൈനായി എംഎസ് സി പ്രോഗ്രാമിന് മാര്‍ച്ച് 31 വരെയും പിഎച്ച്ഡി പ്രോഗ്രാമിന് മേയ് 16 വരെയും അപേക്ഷിക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: