തിരുവനന്തപുരം : എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ണൂരിലെ ബേരത്ത് നിന്നും പിടികൂടിയ സവാദ് എന്ന ജോസഫ് മാഷുടെ കൈവെട്ട് കേസിലെ ഒന്നാം പ്രതിയ്‌ക്ക് അഭയം നല്‍കിയത് എന്‍ഡിഎഫ് പ്രവര്‍ത്തകനാണെന്ന് നാട്ടുകാരില്‍ ചിലര്‍. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണ് എന്‍ഐഎ.
എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപം
2007 ൽ ആണ് പിഎഫ്ഐ രൂപീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനയുടെ രൂപീകരണം. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ്ആയുടെ ഉദയം. 2006 ൽ കോഴിക്കോട് നടന്ന യോഗത്തിലാണ് മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2007 ഫെബ്രുവരി 16ന് ബെംഗളുരുവിൽ നടന്ന ‘എംപവർ ഇന്ത്യ കോൺഫറൻസ്’ എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
13 വര്‍ഷത്തിന് ശേഷമാണ് ഒളിച്ചുകഴിഞ്ഞിരുന്ന സവാദിനെ എന്‍ഐഎ പിടികൂടിയത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു ചോദ്യം കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ ചേര്‍ത്തു എന്ന കുറ്റത്തിനാണ് മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈ കൈവെട്ട് കൃത്യം നടത്തിയത്. ഈ ആക്ഷനില്‍ ഒന്നാം പ്രതിയാണ് സവാദ് എന്ന ആശാരിജോലി ചെയ്യുന്ന യുവാവ്. ഇദ്ദേഹം ഒളിച്ചു താമസിച്ചത് ഷാജഹാന്‍ എന്ന പേരിലാണ്.
ബുധനാഴ്ച രാവിലെ ഒരു സംഘം സവാദിനെ പിടിച്ചുകൊണ്ടുപോകുമ്പോഴും നാട്ടുകാര്‍ക്ക് എന്താണ് സംഭവം എന്ന് മനസ്സിലായിരുന്നില്ല. എന്‍ഡിഎഫ് പ്രവര്‍ത്തകനൊപ്പമാണ് ജോലി ചെയ്തിരുന്നതെന്നും ഇവരില്‍ നിന്നും സവാദിന് സഹായം ലഭിച്ചിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: