രാമജന്മഭൂമിയിലെ അവകാശനിഷേധത്തിനെതിരെ ഹിന്ദുക്കള്‍ വീണ്ടും നിയമയുദ്ധത്തിന് തുടക്കം കുറിച്ചു. തങ്ങളുടെ അഭിമാനത്തിന് കളങ്കം ചാര്‍ത്തി തര്‍ക്കമന്ദിരം നില്‍ക്കുന്നയിടം ആരാധനാകേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. ഹിന്ദുക്കളുടെ ഐക്യത്തിനും പുരോഗതിക്കും രാഷ്‌ട്രത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്ത് ഇതിനോട് യോജിച്ചു. രാമജന്മഭൂമിയില്‍ ഹിന്ദുക്കളുടെ അവകാശം പുനഃസ്ഥാപിക്കണമെന്ന നിലപാടെടുത്തു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രശ്‌നത്തിലിടപെടാതെ ബാബറി മസ്ജിദിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു.
1984ല്‍ വിശ്വഹിന്ദുപരിഷത്ത് രാമജന്മഭൂമി വിഷയം ഔദ്യോഗികമായി ഏറ്റെടുത്തു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന അശോക് സിംഘല്‍ മുന്‍നിരയിലേക്കു വന്നു. സംന്യാസിമാരുടെ ധര്‍മസന്‍സദ് വിളിച്ചുചേര്‍ത്ത് രാമജന്മഭൂമി മുക്തിയജ്ഞ സമിതി രൂപീകരിച്ചു. ഇതോടെ അയോദ്ധ്യാ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 1985ല്‍ രാമജന്മഭൂമിയില്‍നിന്ന് ജാനകീരാമ രഥയാത്രകള്‍ക്ക് തുടക്കംകുറിച്ചു. വിശ്വഹിന്ദുപരിഷത്ത് നേതാക്കളായ ശിവനാഥ് കട്ജുവും ഗിരീഷ് ചന്ദ്ര ദീക്ഷിതും യുപി മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിങ്ങുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികളില്‍ വന്ന മാറ്റം മനസിലാക്കി ഹിന്ദുക്കളില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് 1986ല്‍ കേന്ദ്രത്തിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. ഹരിദ്വാറില്‍ ചേര്‍ന്ന ധര്‍മ സന്‍സദ് രാമജന്മഭൂമിയില്‍ ഭവ്യമായ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: