രാമജന്മഭൂമിയില്‍ ശ്രീരാമചന്ദ്രന് ക്ഷേത്രം നിര്‍മ്മിക്കാന്‍ വിശ്വാസവും വിജ്ഞാനവും മാത്രമല്ല, രക്തവും ചൊരിയാന്‍ തയാറായിരുന്നു സ്വാമി വാമദേവ്. നിഷ്കളങ്കനും വിനീ
തനുമായിരുന്നു അദ്ദേഹം. പക്ഷേ, നിശ്ചയ ദാര്‍ഢ്യവും ലക്ഷ്യം നേടുന്നതില്‍ വാശിയും നീതി നടത്തുന്നതില്‍ കാര്ക്കശ്യവുമുള്ളയാളായിരുന്നു. ഗോഹത്യ തടയാനും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുമായി വാമദേവ്ജി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു.
പ്രധാനമന്ത്രിയായിരിക്കെ പി.വി. നരസിംഹ റാവു അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തുമായി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1984ല്‍ സ്വാമി വാമദേവ്ജിയുടെ അധ്യക്ഷതയില്‍ ജയ്പൂരില്‍ ഓള് ഇന്ത്യാ സെയിന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇതില്‍ രാമജന്മഭൂമി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്ന് 15 ദിവസം തുടര്‍ച്ചയായി 400 സംന്യാസിമാര്‍ ഒത്തുചേര്‍ന്ന് ആലോചിച്ചു.
1990 ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയില്‍ കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തത് സ്വാമി വാമദേവായിരുന്നു. പ്രായാധിക്യം ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്താണ് അദ്ദേഹം അന്ന് അയോദ്ധ്യയിലെത്തിയത്. 1990 നവംബര്‍ രണ്ടിന് കര്‍സേവകര്‍ക്ക് നേരെ യുപി പോലീസ് വെടിയുതിര്‍ത്തപ്പോള്‍, സ്വാമിജി വളരെ രോഷാകുലനായി. കര്‍ഫ്യൂ നീക്കി കര്‍സേവകരെ രാംലല്ലയെ ദര്‍ശിക്കാന്‍ ഭരണകൂടം അനുവദിച്ചില്ലെങ്കില്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം കര്‍സേവകര്‍ നീക്കുമ്പോള്‍ സ്വാമിജി കര്സേവകപുരത്തുണ്ടായിരുന്നു. അയോദ്ധ്യയ്ക്കുശേഷം 1993 മാര്‍ച്ചില്‍ നടന്ന സന്ത് സമ്മേളനത്തിലും അദ്ദേഹം കാശിയുടെയും മഥുരയുടെയും പ്രശ്നങ്ങള്‍ ഉന്നയിച്ചു. 1993 ഏപ്രിലില്‍ രാമനവമി മുതല്‍ 9 ദിവസം അദ്ദേഹം അയോദ്ധ്യയില്‍ പൂജകള്‍ നടത്തി. രാമക്ഷേത്രത്തിനായി ജീവിതകാലം മുഴുവന്‍ പോരാടിയ സ്വാമി വാമദേവ് 1997 മാര്‍ച്ച് 20 ന് ഇഹലോകം വെടിഞ്ഞു.
(
പ്രതികരിക്കാൻ ഇവിടെ എഴുതുക: