തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഫാദര്‍ തോമസ് കോട്ടൂരിനും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ എത്രയും വേഗം അപ്പീല്‍ ഫയല്‍ നടപടി സ്വീകരിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി നിര്‍ദ്ദേശം നല്കി.
അഭയാ കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും അതിനെതിരെ സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 നവംബര്‍ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി എസ് രാധാ ചൗഹാന് ഐ.എ.എസ്സിനും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം കൊടുത്തതിനെതിരെ സുപ്രീം കോടതിയില്‍ എത്രയും വേഗം അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഈ വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി പരാതിക്കാരനായ ജോമോന് പുത്തന്‍പുരയ്ക്കലിനെ രേഖാമൂലം അറിയിച്ചു.
ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്ക് ജാമ്യം കൊടുത്തതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് ജോമോന് പരാതി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: