ന്യൂദല്‍ഹി: പ്രതിരോധരംഗത്ത് ആത്മനിര്‍ഭരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദൃഷ്ടി 10 സ്റ്റാര്‍ലൈന്‍ ഡ്രോണ്‍ ഇന്ത്യന്‍ നാവികസേന ബുധനാഴ്ച അവതരിപ്പിച്ചു. ആളില്ലാതെ നിരീക്ഷണപ്പറക്കല്‍ നടത്തുന്ന ഡ്രോണ്‍ ആണ് ഏറ്റവും പുതിയ ദൃഷ്ടി 10 സ്റ്റാര്‍ലൈന്‍
“കഴിഞ്ഞ രണ്ട് ദശകമായി ആളില്ലാതെ നിരീക്ഷണപ്പറക്കല്‍ നടത്താന്‍ നമ്മള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷെ ഇത്തരം ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസം ദൃഷ്ടി 10 നല്‍കുന്നു:”-ഇന്ത്യന്‍ നാവിക സേനയുടെ അഡ്മിറല്‍ ആര്‍.ഹരികുമാര്‍ പറഞ്ഞു.
ഹൈദരാബാദിലെ അദാനി എയ്റോസ്പേസ് പാര്‍ക്കില്‍ നടന്ന ഡ്രോണ്‍ പുറത്തിറക്കല്‍ ചടങ്ങിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഡ്രോണ്‍ പറത്തിയത്. സാമുദ്രിക നിരീക്ഷണവും രഹസ്യപരിശോധനകള്‍ക്കും തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയുടെ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. അദാനി ഡിഫന്‍സ് ആന്‍റ് എയ്റോസ്പേസ് ആണ് ഇത് വികസിപ്പിച്ചെടുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: