Categories: Cricket

അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പര : ആദ്യ മത്സരത്തില്‍ വിരാട് കോഹ് ലി കളിക്കില്ല

കോഹ്‌ലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ ആവും കളിക്കുക

Published by

മൊഹാലി :അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ വിരാട് കോഹ് ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ് ലി വിട്ടു നില്‍ക്കുകയെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു.

കോഹ്‌ലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ ആവും കളിക്കുക. കോഹ്‌ലി തിരികെ എത്തുമ്പോള്‍ യശസ്വി ജയ്‌സ്വാളിനു പകരം ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. കോഹ്‌ലിയും രോഹിതും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ തന്നെ വിക്കറ്റ് കീപ്പറാകാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു സാംസണ്‍.

പരിക്ക് ഭേദമാകാത്തതിനാല്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ല. എന്നാല്‍ താരം അഫ്ഗാന്‍ ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by