അയോധ്യ: ഇറ്റാഹ് ജില്ലയിലെ ജലേസര്‍ നഗര്‍ പഞ്ചായത്തില്‍ നിന്നുള്ള ഒരു വ്യവസായി ബുധനാഴ്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് അഷ്ടധാതു (എട്ട് ലോഹങ്ങള്‍) കൊണ്ട് നിര്‍മ്മിച്ച 2400 കിലോഗ്രാം ഭാരമുള്ള മണി കൈമാറി.
ഒറ്റ കാസ്റ്റിംഗില്‍ നിര്‍മ്മിച്ച ഈ മണിയുടെ ശബ്ദം 10 കിലോമീറ്റര്‍ വരെ കേള്‍ക്കാമെന്നും അതിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 25 ലക്ഷം ആണെന്നുമാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിന്, ഇരുമ്പ്, മെര്‍ക്കുറി എന്നിങ്ങനെ എട്ട് ലോഹങ്ങള്‍ ഉപയോഗിച്ച് 30 ഓളം തൊഴിലാളികളടങ്ങുന്ന വൈവിധ്യമാര്‍ന്ന സംഘമാണ് മണി നിര്‍മ്മിച്ചത്.
ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ മണിയാണ്. ആദിത്യ മിത്തല്‍, ലോഹ വ്യവസായി മനോജ്, റിഷാങ്ക്, പ്രശാന്ത് മിത്തല്‍ എന്നിവരും അഞ്ഞൂറോളം വരുന്ന ഭക്തരും ചേര്‍ന്ന് അയോധ്യയിലെ കര്‍സേവകപുരത്ത് വെച്ച് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്, വിശ്വഹിന്ദു പരിഷത്തിലെ ദിനേശ് ചന്ദ്ര, രാജേന്ദ്ര സിംഗ് പങ്കജ് എന്നിവര്‍ക്ക് മണി കൈമാറി.
വലിയ മണിക്കുപുറെ 51 കിലോഗ്രാം ഭാരമുള്ള ഏഴ് മണികള്‍ കൂടി നല്‍കിയിട്ടുണ്ട്. ജനുവരി നാലിന് ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ശില്പി തയ്യാറാക്കിയ 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ എത്തി. രാം ലല്ലയുടെ പ്രതിമ കൊത്തിയെടുക്കാന്‍ നിയോഗിക്കപ്പെട്ട കലാകാരന്മാരില് താനും ഉണ്ടെന്നും, അത് ജനുവരി 22ന് രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുക്കുമെന്നും വിഗ്രഹത്തിന്റെ ശില്പി ചന്ദ്രേഷ് പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: