ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടങ്ങി.ഗ്രൂപ്പ് ബിയില്‍ ഐലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിനെ 1-3 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര രണ്ട് ഗോളുകള്‍ നേടി. മുഹമ്മദ് ഐമന് ഒരു ഗോള്‍ നേടി. ഷില്ലോങ് ലജോങിന് വേണ്ടി റെനാന്‍ പൗളീഞ്ഞോ ഗോള്‍ നേടി.
പതിനഞ്ചാം മിനിട്ടില്‍ ഡയമന്റക്കോസ് നല്കിയ ഒരു ത്രൂ ബോളില്‍ നിന്ന് ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. 26ആം മിനിട്ടില്‍ പ്രബീര്‍ ദാസിന്റെ ക്രോസില്‍ നിന്ന് പെപ്ര ലീഡ് വര്‍ദ്ധിപ്പിച്ചു. മൂന്ന് മിനിട്ടുകള്‍ക്കകം ഷില്ലോങ് ലജോങ് ഒരു ഗോള്‍ മടക്കി.പെനാല്‍റ്റിയിലൂടെയായിരുന്നു റെനാന്‍ പൗളീഞ്ഞോയുടെ ഗോളടിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡെയുകയുടെ ക്രോസില്‍ നിന്ന് മുഹമ്മദ് ഐമന് ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് 3-1ന് മുന്നിലെത്തി.
ഈ മാസം 15ന് ജംഷഡ്പൂര്‍ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: