ആരുടെ ബുദ്ധിയാണ് സ്ഥിരമായിരിക്കുന്നത്?
(കൃഷ്ണാര്‍ജുനസംവാദം )
മഹാബാഹോ, ഇന്ദ്രിയങ്ങളെയെല്ലാം വിഷയങ്ങളില്‍ നിന്നും പൂര്‍ണമായി പിന്വലിച്ചവന്റെ ബുദ്ധിയേ സ്ഥിരമായിരിക്കുന്നുള്ളൂ.
ഇന്ദ്രിയ വശത്തല്ലാത്ത സാധാരണ മനുഷ്യരും ഇന്ദ്രിയങ്ങളെ വശത്താക്കിയ സംയമരായ മനുഷ്യരും തമ്മിലുള്ള വ്യത്യാസമെന്താണ്?
സര്‍വ്വജീവികള്‍ക്കും യാതൊന്നു രാത്രിയായിരിക്കുന്നുവോ, ആ രാത്രിയില്‍ നിത്യജ്ഞാനസ്വരൂപമായ പരമാനന്ദത്തെ പ്രാപിക്കാനായി സ്ഥിതപ്രജ്ഞനായ യോഗി ഉണര്‍ന്നിരിക്കുന്നു. അതുപോലെ ഏതൊന്നില് നശ്വരമായ ലൗകിക സുഖത്തിന്റെ പ്രാപ്തിക്കായി സര്‍വജീവികളും ഉണര്‍ന്നിരിക്കുന്നുവോ, അതിനെ പരമാത്മതത്ത്വമറിയുന്ന മുനി രാത്രിയായിക്കാണുന്നു.
എങ്കില്‍ പിന്നെ ആ സംയമനായ മനുഷ്യനു മുമ്പില്‍ ഭോഗപദാര്ത്ഥങ്ങള് വരുന്നു പോലുമുണ്ടാവില്ലയല്ലേ ?
വരും, പക്ഷെ വിവിധ നദികളിലെ ജലം, സദാ നിറഞ്ഞു നിലതെറ്റാതെ കിടക്കുന്ന സമുദ്രത്തിനു ഭാവഭേദമൊന്നുമുണ്ടാക്കാതെ അതില്‍ത്തന്നെ വ്യാപിക്കുന്നതുപോലെ, ഭോഗങ്ങളെല്ലാം ഏതൊരു സ്ഥിതപ്രജ്ഞനിലാണോ വികാരമൊന്നുമുളവാക്കാതെ ഒതുങ്ങിക്കൂടുന്നത്, അവനാണ് പരമശാന്തി ലഭിക്കുന്നത്. ഭോഗങ്ങള്‍ കൊതിച്ചുകൊണ്ടു കഴിയുന്നവന് ശാന്തി ലഭിക്കുന്നില്ല.
ഭോഗങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് എങ്ങനെ ശാന്തി ലഭിക്കും?
അവര്‍ക്ക് ത്യാഗത്തിലൂടെ ശാന്തി ലഭിക്കും. വിഷയ സുഖേച്ഛകളൊക്കെ വെടിഞ്ഞ്, ഏതൊരു പുരുഷന് ആശയറ്റവനായി, അഹന്താ മമതകളില്ലാത്തവനായി വിചരിക്കുന്നുവോ, അവന് ശാന്തിയെ പ്രാപിക്കുന്നു.
അഹന്താ മമതകള് ഇല്ലാതിരുന്നാല്‍ അയാള്‍ ഏത് സ്ഥിതിയിലായിരിക്കും?
പാര്‍ഥാ, അവര്‍ ബ്രഹ്മത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ നിലയിലെത്തിയ യോഗി വിമോഹിതനാകുന്നില്ല. അന്ത്യനിമിഷത്തിലായാലും, ഈ ബ്രഹ്മനിഷ്ഠയില്‍ വര്ത്തിക്കുന്നവന് ബ്രഹ്മാനന്ദം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: