കൊച്ചി:റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി : എം.വി.നികേഷ് കുമാറിന് ഇ.ഡി. വിദേശ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദുബായില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ചാനലിലേക്കു വന്ന കള്ളപ്പണത്തെ കുറിച്ച് ഇ.ഡി. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് .
ദോഹയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നികേഷിന് ഇ.ഡി. അനുമതി നല്‍കിയില്ല. ചാനലിനെ പ്രതിനിധീകരിച്ച് അരുണ്‍ കുമാര്‍, ഉണ്ണി ബാലകൃഷ്ണന്, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വതി തുടങ്ങിയവര്‍ ദോഹയിലെ ചടങ്ങില്‍ പങ്കെടുത്തു.
ദുബായില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്ക് ഫണ്ട് കൊണ്ടു വന്നതിനെ കുറിച്ച് ഇ.ഡി. അന്വേഷണം പേടിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ദുബായ് ബ്യൂറോ അടച്ചു പൂട്ടി ജീവനക്കാരെ തിരിച്ചു വിളിച്ചു. നികേഷിനെ ഇ.ഡി. ചോദ്യം ചെയ്തതിനു തൊട്ടു പിന്നാലെയായിരുന്നു ബ്യൂറോ പൂട്ടല്‍.
റിപ്പോര്‍ട്ടര്‍ ചാനല്‍ ദുബായ് ബ്യൂറോയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളും പരിശോധനയിലാണ്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണ രേഖകള്‍ നികേഷ് ഇതുവരെ ഇഡിക്ക് കൈമാറിയിട്ടില്ല. സഹകരണ ബാങ്കുകളിലെ നാല് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡി കര്‍ശന നിര്‍ദേശം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: