ന്യൂദല്‍ഹി: ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിന്റെ പകരം വെയ്ക്കാനില്ലാത്ത സംഗീതത്തോടുള്ള സമര്‍പ്പണവും കഴിവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുമെന്ന് മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള സമര്‍പ്പണമനോഭാവം വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. .
“അദ്ദേഹത്തിന്റെ വിടവ് പൊടുന്നനെ നികത്താനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യര്‍ക്കും അസംഖ്യം ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…”-പ്രധാനമന്ത്രി മോദിയുടെ അനുശോചനക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങിനെയാണ്. റാഷിദ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: