റോം: വാടക ഗര്‍ഭധാരണം ലോകമെമ്പാടും നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടേയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാന്‍ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ശിശുവും മഹത്തായ ദാനമാണ്. ഗര്‍ഭസ്ഥശിശുവിനെ കച്ചവടച്ചരക്കാക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ഇസ്രായേല്‍ യുദ്ധം, ഉക്രൈന് റഷ്യ യുദ്ധം കുടിയേറ്റം, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങി ലോക സമാധാനത്തിന് വെല്ലുവിളിയാകുന്ന ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നുപോകുന്നത്.
യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ലോകത്ത് ഇതുവരെ വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വ്യക്തതയില്ല. പല രാജ്യങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: