എറണാകുളം : സിറോ മലബാര്‍ സഭ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു. സിനഡ് തീരുമാനം വത്തിക്കാന്‍ അംഗീകരിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
കാക്കനാട് മൗണ്ട് സെയ്ന്റ് തോമസില്‍ നടന്ന വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴിയായിരുന്നു. സിറോ മലബാര്‍ സഭ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പാണിത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്.
55 ബിഷപ്പുമാര്‍ പങ്കെടുത്ത സിനഡില്‍ 53 പേര്‍ക്കാണ് വോട്ടവകാശമുളളത്. ഇവര്‍ എല്ലാവരും സ്ഥാനാര്‍ത്ഥികളാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമെത്തുമ്പോഴാണ് സിനഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: