അഹമ്മദാബാദ്: യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ചൊവ്വാഴ്ച ഗുജറാത്ത് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി നേരിട്ടെത്തി സ്വീകരിച്ചു.
ഗുജറാത്തില്‍ ഇരുവരും റോഡ് ഷോ നടത്തി. അഹമ്മദാബാദിനെയും ഗാന്ധിനഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്ദിരാബ്രിഡ്ജില് റോഡ് ഷോ അവസാനിച്ചു.
പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു റോഡ് ഷോ. മൂന്ന് കിലോമീറ്ററോളം ഇരുവരും ചേര്‍ന്ന് റോഡ് ഷോയില്‍ യാത്ര ചെയ്തു. സൗഹൃദത്തിന്റെ കരുത്തുറ്റ ബന്ധം ഉറപ്പിക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രി മോദിയും സുല്‍ത്താനും ചേര്‍ന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. പരസ്പരം ഗാഢമായി ആലിംഗനം ചെയ്തും കൈകോര്‍ത്തും പൊട്ടിച്ചിരിച്ചും സൗഹൃദം പങ്കുവെയ്ക്കുന്ന മോദിയെയും യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും ചിത്രങ്ങളില്‍ കാണാം.
أهلاً بك في الهند أخي صاحب السمو الشيخ @MohamedBinZayed نتشرف بزيارتك pic.twitter.com/vpPEJoy2R4
— Narendra Modi (@narendramodi) January 9, 2024
ബുധനാഴ്ച പ്രധാനമന്ത്രി മോദി വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി എന്ന പേരില്‍ അറിയപ്പെടുന്ന ഗുജറാത്ത് നിക്ഷേപകസംഗമം ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം മോദി ആഗോള കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ഗുജറാത്തിലെ ഗിഫ് റ്റ് സിറ്റി സന്ദര്‍ശിക്കും. അവിടെ നടക്കുന്ന ആഗോള ഫിന്‍ടെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബിസിനസ് നേതാക്കളെ കാണും.
ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് എന്ന നിക്ഷേപ സംഗമത്തിലുടനീളം യുഎഇ പ്രസിഡന്റ് സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: