കോട്ടയം: വില സ്ഥിരതാ ഫണ്ടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള സര്‍ക്കാര്‍ ശ്രമം ആസുത്രിതമാണെന്ന് റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറും ബിജെപി മധ്യമേഖല അധ്യക്ഷനുമായ എന്‍. ഹരി പറഞ്ഞു. പത്തനംതിട്ട കോട്ടയം ജില്ലകളിലെ പ്രധാന വരുമാന മാര്‍ഗ്ഗമായ റബ്ബര്‍ ഏതാനും വര്‍ഷങ്ങളായി വിലയിടിവിന്റെ പിടിയിലാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.
ഇതിന് പരിഹാരം കാണും എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കുകയും തറവില 250 രൂപയായി നിജപ്പെടുത്തുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞിട്ടും വാഗ്ദാനം വെള്ളത്തില്‍ വരച്ച വര പോലെ കിടക്കുന്നു. കര്ഷകന് എന്നും ദുരിതവും കടക്കെണിയും മാത്രം വര്‍ഷാ വര്‍ഷം ബില്ലുകള്‍ ലഭ്യമാവുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് സബ് സിഡി നല്കി വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതിനായി പ്രവര്‍ത്തിച്ചിരുന്ന സര്‍വറുകള്‍ പണി മുടക്കിയിട്ട് മാസങ്ങളായിയെന്നും അദേഹം പറഞ്ഞു.
ഇതിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമമേ നടത്തിയിട്ടില്ല. പണം നല്കാന് സാധിക്കാത്തതിനാല്‍ സര്‍വര്‍ തകരാര്‍ മനപൂര്‍വ്വം പരിഹരിക്കാത്തതാണ്. ഈ സര്‍വര്‍ നിയന്ത്രിക്കുന്ന സ്ഥാപനത്തിന് നല്‍കേണ്ട വാര്‍ഷിക പരിപാലന നിരക്കും നാളിതു വരെ നല്‍കിയിട്ടില്ല. അത് മാത്രമല്ല റബ്ബര്‍ ബോര്‍ഡ് പലതവണ ഈ സൈറ്റ് ഓപ്പണാക്കി തരണം എന്ന് പറഞ്ഞ് സര്‍ക്കാറിന് മുന്‍പും കത്ത് നല്‍കിയിട്ടുളളതാണ്.
ഇത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നു അത് മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് ഇത് നടത്തിയെടുക്കാന്‍ കഴിയാത്ത അവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകും ഇതെല്ലാമാണ് വസ്തുത എന്നിരിക്കെ ഇപ്പോള്‍ കിട്ടികക്കാണ്ടിരിക്കുന്ന സബ്സിഡി പോലും മുടങ്ങുകയാണ്. ഇത് മന:പൂര്‍വ്വം സര്‍ക്കാര്‍ സാമ്പത്തികം ലാഭിക്കുന്നതിനും പഴി കേന്ദ്രത്തിനും എന്ന നിലപാടില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി തന്റെ യാത്രയില്‍ കോട്ടയത്തും പത്തനംതിട്ടയിലും റബ്ബര്‍ വിലയിടിവില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. റബ്ബര്‍ ബോര്‍ഡിനെതിരെ കുപ്രചരണങ്ങള്‍ പടച്ചുവിടുന്നതെന്നും അദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ആദ്യം വാക്ക് പാലിക്കു എന്നിട്ട് വിരട്ടലും വിലപേശലും കള്ള പ്രചരണവും നടത്തു. വിദ്യ കൊണ്ട് പ്രബുദ്ധത നേടിയ നാട്ടില്‍ അങ്ങ് ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പദ്ധതികളെ തങ്ങളുടേതായി അവതരിപ്പിച്ച് കൈയടി നേടി എന്ന മിഥ്യാ ധാരണയില്‍ താങ്കള്‍ക്ക് അധികം പോകാന്‍ സാധിക്കാതെ വരും എന്നത് അനദിവിതൂര ഭാവിയില്‍ ബോധ്യപ്പെടുമെന്നും എന്‍ ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: