സന്നിധാനം : ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായതോടെ സന്നിധാനത്തെ കൈവരി തകര്‍ന്നു. ഫ്ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിന് മുന്നിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്.
തീര്‍ത്ഥാടകരുടെ തിക്കും തിരക്കുമൂലമാണ് കൈവരി തകര്‍ന്നത്. കൈവരിക്ക് നേരത്തെ തന്നെ ബലക്ഷയം സംഭവിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കൊന്നുമല്ല.
മകരവിളക്ക് അടുത്തതോടെ ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുകയും ഇത് നിയന്ത്രിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി സ്പോട്ട് ബുക്കിങ്ങിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സംവിധാനങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ടെന്നും സജ്ജമാണെന്നുമാണ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ തിരക്ക് മൂലം മണിക്കൂറുകളോളം ദര്‍ശനത്തിനായി എരുമേലി മുതല്‍ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയും ഇത്തവണയുണ്ടായി. ഇതിനെ തുടര്‍ന്നാണ് മകര വിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ബുക്കിലും നിയന്ത്രണം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: