Categories: India

100ഓളം മെഴുക് പ്രതിമകള്‍; 2.5 ഏക്കറില്‍ അയോധ്യയില്‍ ഒരുങ്ങുന്നത് മാഡം തുസ്സാഡ് പോലെ ‘രാമായണ വാക്‌സ് മ്യൂസിയം’; നിര്‍മ്മിക്കുന്നത് മലയാളി (ചിത്രങ്ങള്‍)

2.5 ഏക്കറില്‍ രാമായണ കഥ മെഴുക് ശില്‍പ്പങ്ങളിലൂടെ പറയുന്നു മ്യൂസിയത്തിനു പിന്നില്‍ ഒരു ആലപ്പുഴക്കാരനാണെന്നതാണ് ശ്രദ്ധേയം.

Published by

അയോധ്യ: ജനുവരി 22ന് പ്രാണപ്രതിഷ്ഠക്കായി ഒരുങ്ങുന്ന അയോധ്യ രാമക്ഷേത്രത്തിനു മാറ്റുകൂട്ടാനും തീര്‍ത്ഥാടന കേന്ദ്രത്തിന് സൗന്ദര്യം പകരാനും ശ്രീരാമന്റെ ചരിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു വാക്‌സ് മ്യൂസിയം ഉയരുകയാണ്. 2.5 ഏക്കറില്‍ രാമായണ കഥ മെഴുക് ശില്‍പ്പങ്ങളിലൂടെ പറയുന്നു മ്യൂസിയത്തിനു പിന്നില്‍ ഒരു ആലപ്പുഴക്കാരനാണെന്നതാണ് ശ്രദ്ധേയം.

52 കാരനായ സുനില്‍ കണ്ടല്ലൂരാണ് ഈ സംരംഭത്തിനു പിന്നില്‍. ‘സുനില്‍സ് വാക്‌സ് മ്യൂസിയം’ എന്ന പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച വാക്‌സ് മ്യൂസിയങ്ങള്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അയോധ്യയില്‍ നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ നാലാമത്തെയും സ്വപ്‌ന പദ്ധതിയുമാണ് ഇതെന്നും സുനില്‍ പറഞ്ഞു. മ്യൂസിയത്തിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഏപ്രില്‍-മെയ് മാസത്തോടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്.

രാമന്‍, സീത, ഹനുമാന്‍ തുടങ്ങി രാമായണത്തിലെ മറ്റെല്ലാ പ്രധാന കഥാപാത്രങ്ങളുടേയും 100 ഓളം മെഴുകു പ്രതിമകളുള്ള ആദ്യ ഘട്ടത്തില്‍ സീതയുടെ സ്വയംവരം, വനവാസം, ലങ്കാ ദഹനം എന്നിവയുള്‍പ്പെടെ രാമകഥയിലെ 30-35 രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. രാമായണ വാക്‌സ് മ്യൂസിയം എന്ന പേരിലായിരിക്കും മ്യൂസിയം സ്ഥാപിക്കുകയെന്നും സുനില്‍ പറഞ്ഞു.

ഏഴ് കോടി രൂപയുടെ മ്യൂസിയം പദ്ധതി കഴിഞ്ഞ ഏപ്രിലിലാണ് സുനില്‍ ഏറ്റെടുത്തത്. അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനുവദിച്ച 2.5 ഏക്കറിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ലണ്ടനിലെ മാഡം തുസാഡ്‌സിന്റെ മാതൃകയില്‍ വികസിപ്പിച്ചെടുത്ത ഈ മെഴുക് പ്രതിമകള്‍ അവയുടെ ജീവിതസമാനമായ രൂപത്തിന് പലപ്പോഴും അഭിനന്ദനങ്ങള്‍ നേടിയിട്ടുണ്ട്.

സുനില്‍ കലാകാരനും സര്‍ഗ്ഗാത്മകതയുടെ മസ്തിഷ്‌കവുമാകുമ്പോള്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളായ സുഭാഷും സുജിത്തും മ്യൂസിയങ്ങളുടെ ഭരണപരവും ലോജിസ്റ്റിക്ക പരവുമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. കണ്ടല്ലൂര്‍ സഹോദരങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെങ്കിലും ലോണാവാലയിലാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് മാസമായി സുഭാഷും സുനിലും അയോധ്യയിലേക്ക് താമസം മാറ്റുകയായിരുന്നു.

അയോധ്യയില്‍ ഞങ്ങള്‍ ആദ്യത്തെ 80 പ്രതിമകള്‍ക്കുള്ള അച്ചുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്റെ അഞ്ച് തൊഴിലാളികള്‍ എന്റെ മോഡലുകള്‍, ഡ്രോയിംഗുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അച്ചുകള്‍ നിര്‍മ്മിക്കുന്നു. അവയില്‍ ഓരോന്നിന്റെയും അവസാന രൂപീകരണവും പെയിന്റിംഗും ഞാന്‍ ചെയ്യുമെന്നും അയോധ്യ പദ്ധതിയെക്കുറിച്ച് സംസാരിച്ച സുനില്‍ പറഞ്ഞു.

10,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ആദ്യ ഘട്ടം രാംകഥയ്‌ക്കായാണ് നീക്കിവച്ചിരിക്കുന്നത്, രണ്ടാമത്തേത് കൃഷ്ണകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. പിന്നീട്, പാര്‍ക്കുകള്‍, റെസ്‌റ്റോറന്റുകള്‍ മുതലായവയ്‌ക്ക് പുറമെ സെലിബ്രിറ്റികളുടെ പ്രതിമകളും ചേര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by