ന്യൂദല്‍ഹി: 2023 ലെ ദേശീയ കായിക, സാഹസിക അവാര്‍ഡുകള്‍ വിതരണം ചെയ്തു രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് താരം ആര് വൈശാലി, അമ്പെയ്ത്ത് താരങ്ങളായ ഓജസ് പ്രവീണ്‍ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി, ഗോള്‍ഫ് താരം ദിക്ഷാ ദാഗര്‍, കബഡി താരങ്ങളായ പവന് കുമാര്‍, റിതു നേഗി എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു.
കൂടാതെ, ഹോക്കി താരങ്ങളായ കൃഷന് ബഹദൂര്‍ പഥക്, പി സുശീല ചാനു, ഖോ-ഖോ താരം നസ്രീന്, ലോണ്‍ ബൗള്‍സ് താരം പിങ്കി, ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ്, ഇഷ സിംഗ്, സ്ക്വാഷ് താരം ഹരീന്ദര്‍ പാല് സിംഗ് സന്ധു, ടേബിള്‍ ടെന്നീസ് താരം അയ്ഹിക മുഖര്‍ജി, ഗുസ്തി താരം സുനില്‍, വുഷു താരം എന്‍ റോഷിബിന ദേവി, കാഴ്ച പരിമിതിയുളള ക്രിക്കറ്റ് താരം ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി, പാരാ അമ്പെയ്ത്ത് താരം ശീതള്‍ ദേവി, പാരാ കനോയിംഗ് താരം പ്രാചി യാദവ് എന്നിവക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.
ഗുസ്തി പരിശീലകന് ലളിത് കുമാര്‍, ചെസ് പരിശീലകന് ആര്.ബി.രമേഷ്, പാരാ അത്ലറ്റിക്സ് കോച്ച് മഹാവീര്‍ പ്രസാദ് സൈനി, ഹോക്കി പരിശീലകന് ശിവേന്ദ്ര സിംഗ് തുടങ്ങിയവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. സ്പോര്‍ട്സ്, ഗെയിംസ് രംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ധ്യാന്‍ ചന്ദ് അവാര്‍ഡ് ബാഡ്മിന്റണിലെ മഞ്ജുഷ കന്‍വാര്‍, ഹോക്കിയില്‍ വിനീത് കുമാര്‍ ശര്‍മ്മ, കബഡിയില്‍ കവിത സെല്‍വരാജ് എന്നിവര്‍ക്ക് ലഭിച്ചു.
ജെയിന് ഡീംഡ് യൂണിവേഴ്സിറ്റി, ബെംഗളൂരു, ഒഡീഷ മൈനിംഗ് കോര്പ്പറേഷന് ലിമിറ്റഡ് എന്നിവയ്ക്ക് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്കാരം ലഭിച്ചു. 2023ലെ സാഹസിക അവാര്‍ഡുകളും വിതരണം ചെയ്തു. അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: