ന്യൂദൽഹി: അത്യാഢംബര കപ്പലുകളെ വെല്ലുന്ന രീതിയിൽ ലക്ഷദ്വീപിൽ വമ്പൻ റിസോർട്ടുകൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്. സുഹേലി, കടമത്ത് എന്നിവിടങ്ങളിലാണ് റിസോർട്ടുകൾ നിർമ്മിക്കുന്നത്. രണ്ടിന്റെയും നിർമ്മാണം 2026 ഓടെ പൂർത്തിയാക്കും.
ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിർണായക പ്രഖ്യാപനം നടത്തിയത്. ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്കായി താജ് റിസോർട്ടുകൾ ആണ് പണിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഇതോടെ മാലിദ്വീപ് ടൂറിസത്തോട് ബൈ പറഞ്ഞിരിക്കുക കൂടിയാണ് ഉടമ രത്തൻ ടാറ്റ.
സുഹേലിയിൽ നിർമ്മിക്കുന്ന താജ് റിസോർട്ടിൽ 110 മുറികൾ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടർ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോർട്ടാണ് നിർമ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും.
രാജ്യത്തെ പല വൻ കിട കമ്പനികളും ലക്ഷദ്വീപിന്റെ ടൂറിസം ലക്ഷ്യമിട്ട് നിർണായക പദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: